കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ 31 ാം പ്രതി ആലുവ ഉളിയന്നൂർ സ്വദേശി കെ.എ. നജീബിനെ (38) ദേശീയ അന്വേഷണ ഏജൻസി ( എൻ.ഐ.എ) അറസ്‌റ്റു ചെയ്‌തു.
കേസിന്റെ വിചാരണ നടത്തുന്ന എൻ.ഐ.എ കോടതി ജഡ്ജി പി.ശശിധരന്റെ വസതിയിൽ ഹാജരാക്കിയ നജീബിനെ റിമാൻഡ് ചെയ്‌തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ വാങ്ങുമെന്ന് എൻ.ഐ.എ അറിയിച്ചു.
Loading...
കോയമ്പത്തൂരിലെ ഒരു ബാഗ് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് പിടിയിലായത്.