ടിഎന്‍ പ്രതാപപന്റെയും അനില്‍ അക്കരയുടെയും കോവിഡ് പരിശോധന ഫലം പുറത്ത്

തൃശൂര്‍: ടി എന്‍ പ്രതാപനിലും അനില്‍ അക്കരയിലും നടത്തിയ കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ട് പുറത്തെത്തി. ഇരുവര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇരുവരും വീടുകളില്‍ നിരീക്ഷണത്തില്‍ കിഞ്ഞ് വരികയായിരുന്നു. ഇതിനിടെയാണ് പരിശോധനാ ഫലം പുറത്തെത്തിയത്. അതേസമയം എ. സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകാത്തതില്‍ പ്രതിഷേധിച്ച് പ്രതാപനും അനില്‍ അക്കരയും നടത്തുന്ന നിരാഹാര സമരം ഇരുവരുടെയും വീടുകളില്‍ തുടരുകയാണ്.

ഇന്നലെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കൊവിഡ് പരിശോധനയ്ക്കായി രണ്ടുപേരുടെയും വീടുകളിലെത്തി സ്രവം ശേഖരിച്ചത്. ഇരുവര്‍ക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും രാഷ്ട്രീയ വിവാദം തുടരുക തന്നെ ചെയ്യും. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യാഹരിദാസ്, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

Loading...