രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 31,923 പേര്‍ക്ക്

രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടി. 24 മണിക്കൂറിനിടെ കഴിഞ്ഞ ദിവസം 31,923 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ മരിച്ചു. 3,28,15,731 പേര്‍ ഇതുവരെ രോഗമുക്തരായി. 3,01,604 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. ആകെ 4,46,050 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.

അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്.

Loading...