സംസ്ഥാനത്ത് ഇന്നു 962 പേര്‍ക്കു കോവിഡ്; രണ്ടു മരണം

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 815 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേര്‍ക്കാണ്. ഇതില്‍ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 40.

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ 58 ആണ് മരിച്ചത്. ഇന്ന് കോവിഡ് ബാധിച്ചവരില്‍ വിദേശത്ത് നിന്ന് വന്നവര്‍ 55 പേരാണ്. മറ്റ സംസ്ഥാനങ്ങളിൽ നിന്ന് വന്നവര്‍ 85 പേരാണ്. 15 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.

Loading...

ഇന്നും തിരുവനന്തപുരത്താണ് കൂടുതൽ രോഗികൾ. 205 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 106, ആലപ്പുഴ 101, തൃശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

നെഗറ്റീവ് ആയവരുടെ കണക്കുകള്‍: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂർ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണഊർ 25, കാസർകോട് 50.