National Top Stories

ടോം വടക്കന് ബിജെപി വാഗ്ദാനം തൃശൂർ മണ്ഡലം; നയ വഞ്ചന സീറ്റ് ലഭിക്കാത്തതിന്‍റെ അമർഷം

ന്യൂഡെൽഹി: അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി പാളയത്തിലെത്തിയ ടോം വടക്കൻ തൃശൂരോ, ചാലക്കുടിയോ മത്സരിക്കും. സ്ഥാനാർഥിയാക്കാനുള്ള വടക്കന്‍റെ ആവശ്യത്തിനു നേരെ കോൺഗ്രസ് നേതൃത്വം കണ്ണടച്ചതാണ് പൊടുന്നനെയുള്ള ചുവടുമാറ്റത്തിനു കാരണം. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡെൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചു വരികയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന് അദ്ദേഹം എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ വിജയ സാധ്യത കുറവായതിനാൽ തന്നെ വടക്കന്‍റെ ആവശ്യം നേതൃത്വം തള്ളി. ഒപ്പം സംസ്ഥാന നേതാക്കൾക്കും വടക്കന്‍റെ വരവ് താൽപര്യമുള്ളതായിരുന്നില്ല. ഇതെ തുടർന്ന് ടോം വടക്കാൻ മാസങ്ങളായി ബിജെപി പാളയത്തിലേക്കുള്ള നോട്ടം ശക്തമാക്കിയിരുന്നതായിട്ടാണ് സൂചന.

“Lucifer”

തൃശൂരോ, ചാലക്കുടിയോ മത്സരിക്കാൻ സീറ്റ് നൽകാമെന്ന ഉറപ്പിൻമേലാണ് ബിജെപിയേലേക്കുള്ള ചുവടുമാറ്റമെന്നും റിപ്പോർട്ടുണ്ട്. അതേസമയം അവസരവാദ രാഷ്ട്രീയം കാട്ടിയ വടക്കനു മണ്ഡലത്തിൽ സ്വാധീനമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു.

മുൻ എഐസിസി സെക്രട്ടറി കൂടിയാണ് ടോം വടക്കൻ. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കൻ പറഞ്ഞു. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിരവധി അധികാര കേന്ദ്രങ്ങളാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിൽ. പാർട്ടി വിടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതും വടക്കൻ പറഞ്ഞു.

മുമ്പ് തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർഥിത്വ മോഹം നടന്നില്ല.

Related posts

ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം വധിച്ചു

subeditor

ഹൃദയാഘാതം, മന്ത്രി ടി.പി രാമകൃഷ്ണൻ ഗുരുതരാവസ്ഥയിൽ

subeditor

കെ ആന്റ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം ബോബിചെമ്മണ്ണൂരിന്

ആലപ്പുഴയില്‍ ഇറാന്‍ ബോട്ട് പിടികൂടിയ സംഭവം, എന്‍.ഐ.എ സംഘം ആഴകടലിലേക്ക്

subeditor

ചെമ്പറക്കി-കൈപ്പൂരിക്കര സഹൃദയ യുവജനവേദി സംഘടിപ്പിച്ച അഖിലകേരള വോളീബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തു

കനത്ത മഴയെ തുടര്‍ന്ന് വീട്ടിലെത്താന്‍ ഓട്ടോയില്‍ കയറിയ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമം, സംഭവം തൃശ്ശൂര്

subeditor10

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ചു.

subeditor

വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

തുഷാര്‍ ഉള്‍പ്പെടെ എന്‍ഡിഎയുടെ ആരും ജയിക്കില്ലെന്ന് വെള്ളാപ്പള്ളിയുടെ പ്രവചനം… ശ്രീധരന്‍ പിളള മിടുക്കനാണ് പക്ഷേ ശനിദശയാണ്

subeditor5

കെപി ശശികല വീണ്ടും ശബരിമലയ്ക്ക്; പുലര്‍ച്ചെ എരുമേലിയിലെത്തി

subeditor10

മോദി നിയമങ്ങൾ മാറ്റുന്നത് വസ്ത്രം മാറും പോലെ, നോട്ട് വി‍ഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രാഹുൽ ഗാന്ധി

subeditor

ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍െറ നേതൃത്വത്തില്‍ മോദിക്ക് ഗംഭീരസ്വീകരണം

subeditor