അനധികൃത സ്വത്ത് സമ്പാദന കേസ്: തച്ചങ്കരി നൽകിയ വിടുതൽ ഹർജി തള്ളി

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി ടോമിൻ തച്ചങ്കരി നൽകിയ വിടുതൽ ഹർജി കോട്ടയം വിജിലൻസ് കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി. കേസിൽ കഴമ്പുണ്ടെന്ന് കോട്ടയം വിജിലൻസ് കോടതി നിരീക്ഷിച്ചു. സ്വത്ത് മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.

അടുത്ത മാസം 27ന് കേസ് വീണ്ടും പരിഗണിക്കും. ഔദ്യോഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ തച്ചങ്കരിക്കെതിരായ കേസ്.

Loading...

2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. എന്നാല്‍ ഇതിന്റെ ഉറവിടം വ്യക്തമാക്കാന്‍ തച്ചങ്കരിക്ക് സാധിച്ചില്ല. ഈ സ്വത്ത് അഴിമതിയിലൂടെയാണ് സമ്പാദിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്.