ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണയുമായി പാകിസ്താന്‍. കാനഡയിലെ വാന്‍കൂറിലെ പാകിസ്താന്‍ കോണ്‍സുലേറ്റ് ജനറലാണ് പോപപുലര്‍ ഫ്രണ്ടിന് പിന്തുണയുമായി എത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതിന് മുമ്പ് എന്‍ഐഎ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഇതിനാണ് പാക് ഉദ്യോഗസ്ഥന്‍ പിന്തുണച്ചത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വലിയ തോതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അറസ്റ്റ് ചെയ്യുന്നുവെന്നും. കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തിനെതിരായ ജനാധിപത്യ പ്രിതഷേധത്തിനുള്ള അവകാശം തടയുന്നുവെന്നും. സേച്ഛാധിപത്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു പാക് ഉദ്യോഗസ്ഥന്‍.
യുഎന്നിനെയും അന്തരാഷ്ട്ര സംഘടനകളെയും ടാഗ് ചെയ്താണ് പാക് ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ നടപടി അന്തരാഷ്ട്ര സംഘടനകളുടെ ശ്രദ്ധയില്‍ പെടുത്തി പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കുവനാണ് പക് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് പുറത്ത് നിന്നും സഹായം ഭിക്കുന്നുണ്ടെന്ന് വിവരങ്ങള്‍ പുറത്ത് വരുമ്പോഴാണ് പാക് ഉദ്യോഗസ്ഥന്റെ പരസ്യ പിന്തുണ.
അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിനോടകം സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. വലിയ പ്രതിഷേധമാണ് പകിസ്താന് നേരെ ഉയരുന്നത്.