കോഴിക്കോട്: മലയാളികളായ പെൺകുട്ടികൾ അന്യ നാട്ടിൽ ചെന്ന് മലയാളിയായ പെൺകുട്ടിയോട് ചെയ്ത ക്രൂരത. റാംഗിങ്ങ് എന്ന പേരിൽ നടപ്പാക്കിറ്റ സാഡിസത്തന്റെ ഭീകരതകൾ പുരത്തായി. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകളാണ് അശ്വതി പറയുന്ന അനുഭവങ്ങൾ മനസാക്ഷിയേ ഞെട്ടിപ്പിക്കുന്നത്. ര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായ അശ്വതിയെ മലയാളികളായ പെൺകുട്ടികൾ ചേർന്ന് ബലമായി വിവസ്ത്രയാക്കി.
വസ്ത്രം ഉപേഷിക്ഷിച്ച് നൃത്തം ചെയ്യാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചതാണ് ബലമായി നഗ്നയാക്കാൻ കാരണം. തുടർന്ന കറുത്തിരിക്കുന്നു എന്നും ഇവളെ നമുക്ക് വെളുപ്പിക്കാമെന്നും പരിഹസിച്ചു. കറുത്തവൾ എന്നു പറഞ്ജ്ഞ്ഞും വെളിപ്പിക്കാമെന്നും പരൻഞ്ഞാണ് ടോയിലറ്റ് ക്ലീനർ കുടിപ്പിച്ചത്. നഗ്ന നൃത്തം ബലമായി ചെയ്യിപ്പിക്കാൻ നീക്കം നടന്നു. മറ്റ് പെൺകുടികൾ എല്ലാം മൊബൈലിൽ പകർത്തുകയും ചെയ്തു. ആജ്ഞകൾ അനുസരിക്കാതെ വന്നപ്പോൾ ചവിട്ട് തറയിൽ വീഴ്ത്തി. ടോയ്ലറ്റ് ക്ലീനർ കുടിപ്പിച്ച് അന്നനാളം വെന്തുരുകിയിട്ടും ക്രൂരതകൾ തുടരുകയായിരുന്നു.കൊല്ലം, ഇടുക്കി സ്വദേശികളായ വിദ്യാര്‍ഥിനികളും ഇതിലുണ്ടെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്കിയ പരാതിയില്‍ അശ്വതി പറയുന്നു.കൊല്ലം ഇടുക്കി സ്വദേശികളായ 2പെൺകുട്ടികൾക്കെതിരേ ഇപ്പോൾ പോലീസ് ജാമ്യമില്ലാ വകുപ്പുകൾക്ക് കേസെടുത്തിടുണ്ട്.
അവശ നിലയിലായ അശ്വതി ബംഗളുരുവിലെ ആശുപത്രിയില്‍ അഞ്ചുദിവസം ചികിത്സയില്‍ കഴിഞ്ഞു. പിന്നീട്, കോളജ് അധികൃതര്‍ മറ്റൊരു കുട്ടിക്കൊപ്പം നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ഡി.സി.പി. സാലി ഉള്‍പ്പെടെയുള്ള പോലീസ് സംഘം ഇന്നലെ ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അതേസമയം റാഗിങ് നടന്നെന്ന കാര്യം നിഷേധിച്ച കോളജ് പ്രിന്‍സിപ്പല്‍ ഇഫ്തര്‍, അശ്വതി കുടുംബപ്രശ്നങ്ങള്‍ കാരണം ഫിനോള്‍ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് അവകാശപ്പെട്ടു.