ഇനി ഉല്ലാസ യാത്ര ജയലിലേയ്ക്കും… ഒന്നര ദിവസത്തിന് 2000 രൂപ; ടൂര്‍ പാക്കേജ് ഇങ്ങനെ

കൊടും കുറ്റവാളികളും ഭീകരരും മുതല്‍ ഉന്നത രാഷ്ട്രീയക്കാര്‍ വരെ തടവുപുള്ളികളായ തിഹാര്‍ ജയിലില്‍ മറ്റൊരു പുള്ളിയായി ഒന്നര ദിവസം കഴിയാം, തിരഞ്ഞടുക്കപ്പെട്ട കുറ്റവാളികളുമൊത്ത് രണ്ടു രാത്രി സെല്ലില്‍ ഉറങ്ങാം… റേറ്റ്: 2,000 രൂപ.

ജയിലിനുള്ളില്‍ തടവുകാര്‍ക്കുള്ള എല്ലാ നിയമങ്ങളും ഇ, വിനോദ തടവുകാര്‍ക്കും ബാധകമാണെന്നു മാത്രം. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ജയില്‍ ടൂറിസം എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ് അവസരം. ഏഷ്യയിലെ വലിയ ജലിലായ തിഹാര്‍ ജയിലിനൈയും തടവുകാരെയും കുറിച്ചുള്ള പൊതുജനങ്ങളുടെ കൗതുകത്തില്‍ നിന്നും വരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം.

Loading...

ജയിലിലെ ടൂര്‍ പാക്കേജ് ഇങ്ങനെ,

വൈകിട്ട് അഞ്ചിന് ജയിലില്‍ പ്രവേശിക്കാം, മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല, ജയില്‍പ്പുള്ളികളുടെ വേഷത്തില്‍ സെല്ലില്‍ തറയില്‍ ഉറങ്ങണം, കൃഷി പാചകം, തയ്യല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാം, ഉച്ചഭക്ഷണത്തിന് ശേഷം ജയില്‍ ചുറ്റിക്കാണാം, വൈകിട്ട് ജയില്‍പ്പുള്ളികളുടെ കലാപരിപാടികള്‍, രാത്രി എട്ടിന് വീണ്ടും തടവറയിലേയ്ക്ക്, രാവിലെ ആറു മണിക്ക് റിലീസ്.