രണ്ടെണ്ണം അടിച്ചോയെന്ന് ചോദിച്ച ആരാധകന് ടൊവീനോ കൊടുത്തത് വെട്ടിക്കെട്ട് മറുപടി

ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തി തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ടൊവീനോ തോമസ്. ഗോദയും മായാനദിയുമെല്ലാം ടെവീനോയുടെ കരിയറില്‍ വലിയ വഴിത്തിരിവുകളായിരുന്നു. ഇപ്പോള്‍ തിയറ്ററുകളിലുള്ള മറഡോണയും ഹിറ്റിലേക്ക് കുതിക്കുകയാണ്. സിനിമയുടെ സന്തോഷം പങ്കുവെങ്കാൻ ഫേസ്ബുക്ക് ലൈവിലെത്തിയതാരത്തെ ചൊറിഞ്ഞ ആരാധകൻ കിട്ടിയത് കുറിക്കുകൊള്ളുന്ന സൂപ്പർ മറുപടി.

മഴ നനഞ്ഞ് ആകെ ബുദ്ധിമുട്ടിലാണ് താനെന്നും ഫ്ലൈറ്റ് മിസായെന്നും താരം തുടക്കം തന്നെ പറഞ്ഞിരുന്നു. ഇതിന് ശേഷം കാറില്‍ കയറി യാത്ര ചെയ്യുമ്പോഴും താരം ലൈവ് തുടര്‍ന്നു. ചിത്രത്തെ കുറിച്ചും വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും പരാജയപ്പെട്ട ചിത്രത്തെക്കുറിച്ചും താരം സംസാരിക്കുന്നതിനിയിലാണ് നമ്മുടെ നായകൻ വന്നുചാടിയത്. ‘ബ്രോ രണ്ടെണ്ണം അടിച്ചിട്ടുണ്ടോ, നിങ്ങള്‍ നല്ല സ്റ്റെലായി സംസാരിക്കുന്നുണ്ടല്ലോ..’

Loading...

അതിരുവിട്ട ഈ ചോദ്യത്തിന് ടൊവിനോ നൽകിയ മറുപടി ഇങ്ങനെ അല്ല സുഹൃത്തേ നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും രണ്ടെണ്ണം അടിച്ചാല്‍ മാത്രമേ സ്റ്റെലായി സംസാരിക്കാരുള്ളോ. ഞങ്ങള്‍ കുടുംബപരമായിട്ട് അടിക്കാതെ തന്നെ നന്നായി സംസാരിക്കുന്നവരാണ്.’ എന്തായാലും താരത്തിന്റെ ലൈവ് കഴിഞ്ഞതോടെ സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്.