‘കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷേ അതാരും അറിയണ്ട കാര്യമില്ല’ – ടോവിനോ

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഒരാളാണ് ടോവിനോ തോമസ്. സിനിമാ ജീവിതത്തിനിടയില്‍ കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അത് ആരും അറിയേണ്ടെന്നും ടൊവിനോ തോമസ് പറയുന്നു. മനസു വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടെങ്കിലും അതൊന്നും ഒരു വാര്‍ത്തയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.

‘കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷേ അതാരും അറിയണ്ട കാര്യമില്ല.അതെല്ലാമെന്റെ ഓര്‍മകള്‍ക്കൊപ്പമിരിക്കട്ടെ. നമ്മുടെയൊക്കെ ജീവിതത്തില്‍ വലിയ ദുരന്തം സംഭവിച്ചാല്‍ പോലും നാട്ടുകാര്‍ക്ക് അതു വെറും വാര്‍ത്ത മാത്രമാണ്. അങ്ങനെയൊരു വാര്‍ത്ത വേണ്ട. ജോക്കര്‍ എന്ന ചിത്രത്തില്‍ ബഹദൂറിക്ക പറയുന്ന ഒരു ഡയലോഗുണ്ട്-മോനേ ബാബൂ.. കോമാളി കരയാന്‍ പാടില്ല, കോമാളി കരഞ്ഞാല്‍ ആളുകള്‍ ചിരിക്കും, അതാണ്.’

Loading...

എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പ്രാപ്തിയായി എന്നു തോന്നിയാല്‍ ചെയ്യുമെന്നും ടോവിനോ പറഞ്ഞു. ‘വെറുതെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി ചെയ്ത് ഞാന്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കില്ല. സിനിമ ചെയ്യുകയാണെങ്കില്‍ ഷോണ്‍ പെന്‍ സംവിധാനം ചെയ്ത ഇന്‍ടു ദ വൈല്‍ഡ് ഒക്കെ പോലെ അത്രത്തോളം ഉള്‍ക്കൊണ്ട്, സിനിമയ്‌ക്കൊപ്പം യാത്ര ചെയ്ത്, ജീവിതങ്ങള്‍ പകര്‍ത്തി, കുറച്ചു കൂടിയ കാര്യങ്ങള്‍ സംസാരിക്കുന്ന ഒരു സിനിമയുടെ അമരത്തിരിക്കണമെന്ന് ആഗ്രഹമുണ്ട്.

എന്നാല്‍ അതിന്റെ കളക്ഷനെ പറ്റിയൊന്നും ധാരണയില്ല. ഏതെങ്കിലും നിര്‍മ്മാതാവിന്റെ തലയില്‍ ഭാരം വച്ചുകൊടുക്കുകയുമില്ല. എന്നെങ്കിലും സിനിമയ്ക്കു വേണ്ടി മുടക്കാനുള്ള അത്രയും കാശ് കൈയില്‍ വരുമ്ബോള്‍ ഞാന്‍ തന്നെ നിര്‍മിച്ച്‌, സംവിധാനം ചെയ്ത, കൊള്ളാവുന്ന മറ്റേതെങ്കിലും നടന്മാരെ വച്ച്‌ അഭിനയിപ്പിച്ച്‌ അങ്ങനെ ചെയ്‌തേക്കാം.’ ടൊവിനോ പറഞ്ഞു .