പോലീസ് സ്മൃതി ദിനത്തില്‍ ബുള്ളറ്റ് റാലിയുമായി യതീഷ് ചന്ദ്രയും ടീമും, കൂടെ ബുള്ളറ്റ് റാലിയെ നയിച്ച് ടോവിനോയും

പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബുള്ളറ്റ് റാലിയിൽ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയും ടീമും കൂടെ റാലിയെ നയിക്കാൻ ടോവിനോയും. നഗരത്തെ ആവേശത്തിലാക്കിയ വീഡിയോ കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. യൂണിഫോമിലാണ് 200ഓളം പോലീസുകാര്‍ ബുള്ളറ്റ് റാലിക്ക് പങ്കെടുത്തത്.

ആരാധകർക്ക് നേരെ പുഞ്ചിരിച്ചും കൈകൾ ഉയർത്തി വീശിയും ടൊവിനോ അഭിവാദ്യം ചെയ്തു. യുവാക്കൾക്കിടയിൽ ഹരമായ യതീഷ് ചന്ദ്രയും ടൊവിനോയും ഒരുമിച്ച് ബുള്ളറ്റ് റാലിയിൽ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. ശുഭ്ര ബലൂണുകളും, സ്മൃതി വാചകങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും പിടിച്ചുള്ള റാലി കാണാന്‍ റോഡരികില്‍ ആയിരക്കണക്കിന് ജനങ്ങളും തടിച്ചു കൂടിയിട്ടുണ്ട്. 1959ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ലഡാക്കില്‍ വെച്ച്‌ കാണാതായ പത്ത് പോലീസുകാരുടെ ഓര്‍മ്മയ്ക്കാണ് പോലീസ് ഭാരതമെങ്ങും പോലീസ് സ്മൃതി ദിനമായി ഒക്ടോബര്‍ 21 ആചരിച്ചത്.

Loading...