ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പഞ്ചാബിലെ നവൻഷാഹിർ സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം മാളിലെത്തിയ ഷെഹ്ബാസ് സിം​ഗാണ് അപകടത്തിൽ മരിച്ചത്.

കുട്ടി ടോയ് ട്രെയിനിന്റെ അവസാന കംപാർട്ട്മെന്റിലായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു ബന്ധുവും കുട്ടിയുടെ ഒപ്പമുണ്ടായിരുന്നു. മാളിലെ ഒരു വളവിൽ എത്തിയപ്പോൾ പെട്ടെന്നാണ് ട്രെയിൻ മറിഞ്ഞത്. തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റ ഷെഹ്ബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ട്രോയ് ട്രെയിൻ ഓടിച്ചിരുന്ന ഡ്രൈവറുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.

Loading...

ഒപ്പമുണ്ടായിരുന്നു കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വളവിലെത്തിയപ്പോഴും ട്രെയിൻ വേ​ഗത കുറയ്‌ക്കാതിരുന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. രാത്രി 9.30ഓടെയായിരുന്നു അപകടം നടന്നത്. ഷെഹ്ബാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.