പൗരത്വ ബില്ല് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കും, വെച്ചകാല്‍ പിന്നോട്ടെടുക്കില്ല

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്തിന്റെ പലഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ വെച്ചകാല് പിന്നോട്ടെടുക്കില്ലെന്ന് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. രാഷ്ട്രത്തെ ശിഥിലമാക്കാന്‍ ആരു ശ്രമിച്ചാലും അത് വെച്ചുപൊറുപ്പിക്കില്ല. നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അനുവാദമില്ലെന്ന് സെന്‍കുമാര്‍ കര്‍മ്മ ന്യൂസിനോട് പറഞ്ഞുു.

ശരിയായത് എന്താണെന്ന് അറിയാമെങ്കിലും മാധ്യമങ്ങള്‍ക്ക് സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം ഇല്ല.. അവര്‍ മുതലാളികളുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു. പലപ്പോഴും അവര്‍ വാര്‍ത്തകളെ സെന്‍സേഷണലാക്കുന്നു. പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനായി അവര്‍ നയം മാറ്റുന്നു. യാതൊരു ധര്‍മ്മികതയുമില്ലാതെയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Loading...

സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും സൈബര്‍ ക്വേട്ടേഷന്‍ വരാറുണ്ട്. അതിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. സത്യം പറയുന്നതിന് എനിക്ക് യാതൊരു മടിയുമില്ല.. മാധ്യമം പോലുള്ള പത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നല്ല നയങ്ങളെ എതിര്‍ക്കുന്നു. ഹര്‍ത്താലിന് ഞാന്‍ എപ്പോഴും എതിരാണ്.. അതിനെതിരെ പ്രസംഗങ്ങളും നടത്താറുണ്ട്.. എന്നെ ആക്രമിക്കാനായി ഈ സര്‍ക്കാര്‍ തുനിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളാ പോലിസിന്റെ തലപ്പത്തുള്ളവര്‍ പലപ്പോഴും എന്നെ ഒതുക്കാനായി ശ്രമിക്കുന്നുണ്ടെന്ന് സെന്‍കുമാര്‍ പറഞ്ഞു

കര്‍മ്മന്യൂസ് സെന്‍കുമാറുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം