സെൻകുമാറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്‌കൂളുകളിലേയ്ക്ക് അറബിക് അധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തിനെതിരെ ഫേസ്ബുക്കിൽ കുരിപ്പിട്ട മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ പൊങ്കാല ഇട്ടു സോഷ്യൽ മീഡിയ. ‘അറബി പഠിച്ചാലെ അമ്പലത്തിൽ ഇനി ജോലി കിട്ടൂ. സംസ്‌കൃതം പഠിക്കാൻ പാടില്ല’,​ എന്നാണ് സെൻകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.

മലയാളം, കണക്ക്, സയൻസ്, മ്യൂസിക്, ഡ്രോയിംഗ്, സോഷ്യൽ സയൻസ് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ അറബി അധ്യാപകന്റെ ഒഴിവുമുണ്ട്. എന്നാൽ അറബി അദ്ധ്യാപകന്റെ ഒഴിവിനെ മാത്രം ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്രാണ് സെൻകുമാർ പങ്കുവച്ചിരിക്കുന്നത്.

Loading...

എന്നാൽ അതിനെതിരെ ശക്തമായി വിമർശനമാണ് ഉയരുന്നത്. സമൂഹത്തിൽ വിഷം വമിപ്പിക്കാനാണ് സെൻകുമാറിന്റെ ശ്രമമെന്നും അറബി ഒരു ഭാഷയാണെന്നും അത് സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടതാണെന്നും ചിലർ പറയുന്നു. അറബി അധ്യാപകരുടെ ഒഴിവ് വന്നിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള വിജ്ഞാപനം. സംസ്കൃതം പഠിക്കാൻ പാടില്ലെന്ന് ഇതിൽ എവിടെ പറഞ്ഞിരിക്കുന്നു.? അറബി ഒരു ഭാഷയാണ് അത് പഠിക്കാൻ കഴിയുന്നത് നല്ലതല്ലേ? തുടങ്ങിയ കമന്റുകളാണ് വരുന്നത്.

നേരത്തെ ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി സെൻകുമാർ രംഗത്തെത്തിയിരുന്നു. ശബരിമല പോലൊരു പ്രശ്നം സ്ഥിരമായി ഉപയോഗിച്ച് എന്നും തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. വട്ടിയൂര്‍ക്കാവിലെ ബിജെപിക്ക് വലിയ പരാജയമുണ്ടാകാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച് കോന്നിയില്‍ ബിജെപിക്ക് വലിയ വോട്ട്ചോര്‍ച്ച ഉണ്ടായിട്ടില്ല. ശബരിമല ഘടകമായത് കൊണ്ടാണ് മണ്ഡലത്തില്‍ സുരേന്ദ്രന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

വട്ടിയൂര്‍ക്കാവില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുകയും വേറൊരാള്‍ സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്തു. ഇത്തരത്തില്‍ ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയത് ബിജെപിക്ക് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കമുണ്ടായ ഇത്തരം പ്രശ്നങ്ങളാ ണ് വട്ടിയൂര്‍ക്കാവില്‍ 20,000 ത്തിലധികം വോട്ട് ബിജെപിക്ക് കുറയാന്‍ ഇയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

80 ശതമാനത്തിലകം ഹിന്ദു വോട്ടുകള്‍ ഉള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇതില്‍ 40 ശതമാനം നായര്‍ വിഭാഗത്തിന്‍റേത് അല്ലാത്ത വോട്ടുകളാണ്. എന്‍എസ്എസ് നേതൃത്വം ഒരു വിഭാഗത്തിന് വോട്ട് പിടിക്കാന്‍ പരസ്യമായി രംഗത്ത് ഇറങ്ങിയാല്‍ മറുപക്ഷത്ത് അതിന് എതിരായ വികാരം ഉണ്ടാവും. ഈ വികാരത്തിനൊപ്പം നായര്‍ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡര്‍ വോട്ടുകളും കൂടി ചേര്‍ന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു