ചൊറിയാന്‍ വരരുത്, വെള്ളാപ്പള്ളിയോട് ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: ദാഹിച്ചു വലഞ്ഞു വരുമ്പോള്‍ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ സമുദായം തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.

1996 മുതലുള്ള വേദങ്ങളും അനുബന്ധ കണക്കു വേദങ്ങളും ഓതുക. ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാര്‍ത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ ടചഉജ കാരനും അറിയാം. ശരാശരി 80 കോടി ഒരു വര്‍ഷം. 23വര്‍ഷങ്ങള്‍. !!! മൈക്രോ, ഇന്ന് എസ് എന്‍ ഡി പി പിന്നോക്ക വിഭാഗം കമ്മീഷന്‍ കരിമ്ബട്ടികയില്‍ അല്ലേ. ?? ഗുരുദേവന് നേരെ എതിര്‍ പോകരുതായിരുന്നു. ‘അവനവാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനു വരേണം. ‘ ആ അപരന്‍ കുടുംബവും ബന്ധുക്കളുമല്ല. ദരിദ്രനാരായണന്‍മാരായ ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്‍. എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. എസ് എന്‍ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടര്‍ പല്‍പ്പുവും ആര്‍ ശങ്കറും ഒക്കെ കണ്ടിരുന്നത്. .! ചൊറിയാന്‍ വരരുത്!! എന്നാണ് ടിപി സെന്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂണരൂപം;

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?

1996 മുതലുള്ള വേദങ്ങളും അനുബന്ധ കണക്കു വേദങ്ങളും ഓതുക. ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാര്‍ത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ ടചഉജ കാരനും അറിയാം. ശരാശരി 80 കോടി ഒരു വര്‍ഷം. 23വര്‍ഷങ്ങള്‍. !!! മൈക്രോ, ഇന്ന് എസ് എന്‍ ഡി പി പിന്നോക്ക വിഭാഗം കമ്മീഷന്‍ കരിമ്പട്ടികയില്‍ അല്ലേ. ?? ഗുരുദേവന് നേരെ എതിര്‍ പോകരുതായിരുന്നു.

‘അവനവാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനു വരേണം. ‘ ആ അപരന്‍ കുടുംബവും ബന്ധുക്കളുമല്ല. ദരിദ്രനാരായണന്‍മാരായ ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്‍

എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. എസ് എന്‍ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടര്‍ പല്‍പ്പുവും ആര്‍ ശങ്കറും ഒക്കെ കണ്ടിരുന്നത്. .! ചൊറിയാന്‍ വരരുത്!! എന്നാണ് ടിപി സെന്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

അതേസമയം ദാഹിച്ചു വലഞ്ഞു വരുമ്പോള്‍ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ സമുദായം തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള കുലംകുത്തികളാണ് അവര്‍. ആനയെ ഏലക്കാ കൊണ്ട് എറിയുന്നത് പോലെയാവും അവരുടെ ശ്രമങ്ങളെന്നും അദ്ദേഹം പരിഹസിച്ചു. യോഗം രാമങ്കരി ശാഖയുടെ ആഭിമുഖ്യത്തില്‍ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

‘ എസ്.എന്‍.ഡി.പി യോഗം റിസീവറെ വച്ചു ഭരിപ്പിക്കുമെന്ന് പറഞ്ഞ് ഒരാള്‍ കോടതി കയറി നടക്കുന്നു. മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പൊലീസ് മേധാവിയുമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. എന്നെ ജയിലില്‍ കിടത്തുമെന്നാണ് പറയുന്നത്. ആരാണ് ജയിലില്‍ പോകുന്നതെന്ന് കാണാം. ഞാന്‍ വീട്ടില്‍ തന്നെയുണ്ടാവും. മൈക്രോ ഫിനാന്‍സിന്റെ ഫണ്ട് വകമാറ്റിയപ്പോള്‍ ചിലര്‍ നല്‍കിയ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടപ്പോഴാണ് കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്.

അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? പെണ്ണുങ്ങളെ പറ്റിച്ചെടുത്ത കാശ് എവിടെപ്പോയി? ഫണ്ട് വകമാറ്റിയെങ്കില്‍ ഞാനാണോ കുറ്റക്കാരന്‍? കട്ടവര്‍ സമാധാനം പറയണം.13 കൊല്ലം ഒപ്പം നടന്നിട്ടും കാണാത്ത കുറ്റമാണ് ഇപ്പോള്‍ പറയുന്നത്.

അധികാരത്തിന്റെ വെള്ളം ധാരാളം കൊടുത്തു. എന്നിട്ടും പോരാ എന്ന മനോഭാവമാണ്. ഏതോ ജ്യോത്സ്യന്‍ പറഞ്ഞിട്ടുണ്ടു പോലും, മന്ത്രിയാവുമെന്ന്. മന്ത്രിമോഹം വന്നപ്പോഴാണ് യോഗത്തെയും എസ്.എന്‍ ട്രസ്റ്റിനെയും നശിപ്പിക്കാന്‍ നടക്കുന്നത്.

ധൈര്യമുള്ളവര്‍ ജനകീയ കോടതിയിലേക്ക് വരണം.യോഗത്തിന്റെ ആകെയുള്ള 140 യൂണിയനുകളില്‍ 10 ശതമാനം യൂണിയനുകള്‍ എനിക്കെതിരെ പ്രമേയം പാസാക്കിയാല്‍ ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണ്. അല്ലെങ്കില്‍ വാര്‍ഷിക പൊതുയോഗം വരെ കാത്തിരിക്കട്ടെ. ഒരുപാട് അനുഭവിച്ച് കൊള്ളയടിച്ചിട്ട് മാറിനിന്ന് കുറ്റപ്പെടുത്തിയ പല വമ്ബന്മാരുമുണ്ട്.. യോഗത്തെ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുന്നത് കൂട്ടായ്മ കൊണ്ടാണ് വെള്ളാപ്പള്ളി പറഞ്ഞു.