24 മണിക്കൂർ ദേശീയ പണിമുടക്ക്, കേരളത്തിൽ ഹർത്താൽ പ്രതീതി

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് തുടങ്ങി. തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കുക, കാര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്, സംസ്ഥാനത്ത്  പണിമുടക്ക്

Loading...

ര്‍ണമാണ്. നി​ര​ത്തി​ല്‍ സ്വ​കാ​ര്യ-​കെ​.എ​സ്.ആ​ര്‍​.ടി​.സി ബ​സു​ക​ള്‍ ഓ​ടു​ന്നി​ല്ല. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക. എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

വ്യാ​ഴാ​ഴ്ച രാ​ത്രി 12നാ​ണ് പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല. ശബരിമല തീര്‍ഥാടകരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ​ത്ത് ദേ​ശീ​യ സം​ഘ​ട​ന​ക​ള്‍​ക്കൊ​പ്പം സം​സ്ഥാ​ന​ത്തെ 13 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ല്‍ അ​ണി​ചേ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ള്‍ പ​ണി​മു‌​ട​ക്കി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു.