പാരമ്പര്യ വൈദ്യനെ കൊന്ന കേസ്; പ്രതികള്‍ അബുദാബിയിലും രണ്ട് പേരെ കൊലപ്പെടുത്തി

മലപ്പുറം/ നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അബുദാബിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് പോലീസ്. കേസിലെ പ്രതിയായ ഷൈബിന്‍ അഷ്‌റഫിന്റെ വ്യാപര പങ്കാളി ഹാരിസും മാനേജരായ യുവതിയെയുമാണ് ഷൈബിന്‍ അഷ്‌റഫും സഘവും കൊലപ്പെടുത്തിയത്.

ഷൈബിന്‍ അഷ്‌റഫ് ഫോണിലൂടെയാണ് കൊലയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തതെന്നും യുവതിയെ കൊന്ന ശേഷം ഹാരീസ് ആത്മഹത്യ ചെയ്തുവെന്ന് വരുത്തിതീര്‍ക്കുവാന്‍ ഷൈബിനും സംഘവും ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. 2020 മാര്‍ച്ച് അഞ്ചിനാണ് അബുദാബിയില്‍ കൊലപാതകം നടക്കുന്നത്. സംഘത്തിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

Loading...

ഒറ്റമൂലിയുടെ രഹസ്യം ലഭിക്കുവാനാണ് മൈസൂരില്‍ നിന്ന് പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ അഷ്‌റഫിനെ തട്ടിക്കൊണ്ട് വന്നത്. ഒന്നേകാല്‍ വര്‍ഷം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകം.