സൗദിയില്‍ വാഹനവുമായി വനിതകള്‍ നിരത്തിലിറങ്ങി; ആശംസകളുമായി ട്രാഫിക് പൊലീസ്

ജിദ്ദ: കാത്തിരുന്ന നിമിഷമാണ് ഇന്ന് സൗദിയില്‍. വനിതകള്‍ ഇവിടെ വാഹനവുമായി ഇറങ്ങി. വന്‍ നഗരങ്ങളിലെ റോഡുകളില്‍ വലിയ ആഘോഷത്തോടെയാണ് അവര്‍ വാഹനങ്ങള്‍ സ്വന്തമായി നിരത്തിലിറക്കിയത്. ട്രാഫിക് പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും വഴി നീളെ അവര്‍ക്ക് ആശംസകളുമായി നേര്‍ന്നു. മംഗളാശംസകള്‍ നേരുകയും പൂച്ചെണ്ടുകള്‍ കൈമാറുകയുംമാണ് ട്രാഫിക് പൊലീസ്.

വനിതകളുടെ ഡ്രൈവിങ്ങിന് നിരോധം ഏര്‍പ്പെടുത്തിയുന്ന സൗദിയില്‍ ഇന്നുമുതല്‍ സ്തീകളും വാഹനം നിരത്തിലറക്കും. വനിതകളുടെ ഡ്രൈവിങ്ങിനുള്ള നിയന്ത്രണം ഒഴിവാക്കുകയെന്നത് സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ആധുനികവത്കരണ നയങ്ങളില്‍ സുപ്രധാനമായിരുന്നു രാജകുടുംബാംഗവും ശതകോടീശ്വരനുമായ അമീര്‍ വലീദ് ബിന്‍ തലാല്‍ പ്രതികരിച്ചു. മകള്‍ റീം ഓടിക്കുന്ന കാറില്‍ പേരക്കുട്ടികള്‍ക്കൊപ്പം റിയാദ് നഗരത്തില്‍ യാത്ര ചെയ്യുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

Top