സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക സർക്കാർ കുറച്ചു

ഹെല്‍മെറ്റ് സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു. സംസ്ഥാന മന്ത്രിസഭയാണ് പിഴതുക കുറയ്ക്കാന്‍ തീരുമാനിച്ചത്. ആയിരത്തിൽ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്. അമിത വേഗത ആദ്യനിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഇടാക്കും. വാഹനത്തിൽ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കിയും കുറച്ചു.

ഡ്രൈവിംങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം രൂപ പിഴ നല്‍കണം.18 വയസ്സിനു താഴെയുള്ളവര്‍ വാഹനം ഓടിച്ചാലുള്ള പിഴത്തുകയിലും മാറ്റമില്ല. അതേസമയം അമിതഭാരം കയറ്റിയാലുള്ള പിഴ 20,000ല്‍ നിന്ന് 10,000ആയി കുറച്ചു.

Loading...