National News Uncategorized

കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണസംഖ്യ 91 ആയി; നിരവധി ട്രെയിനുകള്‍ വ‍ഴിതിരിച്ചുവിട്ടു

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ട്രെയിന്‍ പാളം തെറ്റി 91 പേര്‍ മരിച്ചു. പട്നയില്‍നിന്ന് ഇന്‍ഡോറിലേക്കു പോയ എക്സ്പ്രസ് ട്രെയിനാണ് കാണ്‍പുരിന് സമീപമുള്ള പുഖരായനില്‍ ഇന്നു പുലര്‍ച്ചെ അപകടത്തില്‍പെട്ടത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. നാല്‍പത്തഞ്ചു മൃതദേഹം കണ്ടെടുത്തു. അന്വേഷണത്തിന് റെയില്‍ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. ട്രെയിനിന്‍റെ പതിനാലു കോച്ചുകള്‍ പാളം തെറ്റി. അപകടകാരണം വ്യക്തമല്ല. മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്നു നിരവധി ട്രെയിനുകള്‍ വ‍ഴിതിരിച്ചുവിട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിലും പരുക്കേറ്റവരിലും അധികംപേരും എസി കോച്ചുകളിലുണ്ടായിരുന്നവരാണ്. ട്രെയിനിലെ പതിനാലു കോച്ചുകളാണ് പാളം തെറ്റിയത്.

“Lucifer”

നാല് എസി കോച്ചുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളുമാണു കാര്യമായ രീതിയില്‍ തകര്‍ന്നത്. എസ് 2 കോച്ച് തൊട്ടടുത്ത കോച്ചിലേക്ക് ഇിടിച്ചു കയറി. കോച്ചുകള്‍ ഭൂരിഭാഗവും പാളത്തില്‍നിന്നു മറിയുകയും ചെയ്തു. വിജനമായ പ്രദേശത്താണ് അപകടമുണ്ടായത്. ദേശീയപാതയില്‍നിന്ന് ആറു കിലോമീറ്ററോളം അകലെയാണ് റെയില്‍പാത കടന്നുപോകുന്നത്.

 

Related posts

കെ സുരേന്ദ്രന് ജയില്‍ മാറ്റം; ഇനി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക്

subeditor5

സഹോദരിയേ കൊലപ്പെടുത്തിയ ശേഷം യുവാവ്‌ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി

subeditor

ടി.പി സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

subeditor

പ്രതിശ്രുത വധുവിനെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ബംഗളുരുവിൽ നിന്നു ഹൈദരാബാദിലേക്കു ബസ് കയറിയ ആദിത്യ എവിടെ?

subeditor

സിദ്ധൻ ചികിൽസിച്ചതും ഗർഭിണിയാക്കിയതും നിരവധി സ്ത്രീകളെ എന്ന് റിപോർട്ട്,കൂടുതലും ഗൾഫ് മലയാളികളുടെ വീടുകളിൽ, ബലാൽസംഗത്തിനും കേസെടുത്തു

subeditor

ഉന്നാവ് ബലാത്സംഗം: എംഎല്‍എയെ ഏഴ് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ദേശീയ രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി ഉമ്മന്‍ചാണ്ടി; ഇടുക്കിയിലോ കോട്ടയത്തോ പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ചേക്കും?

subeditor5

രാജകീയ സൗകര്യങ്ങളുമായി ആകാശത്തു പറക്കാം

subeditor

എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്, വായിച്ചപ്പോ നെഞ്ച് കലങ്ങി! ചേര്‍ത്ത് പിടിക്കണമെന്ന് സോഷ്യല്‍ മീഡിയ

main desk

നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറഞ്ഞോളൂ… അവള്‍ എന്റെ മകളാണ്..ഞാൻ ഇനിയും കെട്ടിപ്പിടിക്കും…കലിപ്പിച്ച് ഐശ്വര്യ റായ്

subeditor5

മദ്യപിച്ചു വീട്ടിൽ ബഹളം ഉണ്ടാക്കുന്നതു ചോദ്യംചെയ്തതിനു മകനെ അച്ഛൻ പെട്രോളൊഴിച്ചു കത്തിച്ചു

subeditor

പാക് ഐഎസ്ഐയുടെ ഭൂചലന പ്രവചനത്തിന് പിന്നിലെ രഹസ്യം പുറത്ത് ;എല്ലാം ഒപ്പിച്ചത് മലയാളി

Leave a Comment