ട്രെയിനിൻറെ ശുചിമുറിയെന്ന് കരുതി വാതിൽ തുറന്നു;പത്തുവയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: ട്രെയിനിൽ നിന്ന് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണാണ് പത്തു വയസ്സുകാരൻ മരിച്ചത്. ശുചിമുറിയെന്ന് കരുതി ഓടിക്കൊണ്ടിരുന്ന ട്രെയിനിൻറെ വാതിൽ തുറന്നാണ് പത്തു വയസ്സുകാരൻ മരിച്ചത്. മലപ്പുറം മമ്ബാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് കൊച്ചുവേളി – നിലമ്ബൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചത്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇഷാൻ.ഇന്നലെ രാത്രി 11.45ന് കോട്ടയം മൂലേടത്ത് വച്ചാണ് സംഭവം. ശുചിമുറിയിൽ പോകാനെഴുന്നേറ്റ ഇഷാന് വാതിൽ മാറിപ്പോയതാണെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവം നടന്ന ഉടനെ ചങ്ങല വലിച്ച്‌ ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല