ട്രെയിനിലെ ഭീകരാക്രമണം; എൻഐഎ ഫോറൻസിക് സംഘം കോഴിക്കോട് വെള്ളിയാഴ്ച എത്തും

കോഴിക്കോട് : ട്രെയിൻ തീവയ്പ്പ് കേസിൽ കൂടുതൽ തെളിവെടുപ്പിനായി എൻഐഎയുടെ ഫോറൻസിക് സംഘം കോഴിക്കോട് ഇന്ന് എത്തും. എൻഐയുടെ സൈബർ ഫൊറൻസിക് വിദഗ്ധ സംഘമാണ് വിവരശേഖരണത്തിനായി എത്തുന്നത്. പ്രതി ഷാറൂഖിനെ എൻഐഎ കസ്റ്റഡിയിൽ വാങ്ങും. ഷൊർണൂരിൽ ഷാറൂഖ് രണ്ടു ദിവസം താമസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം.

പ്രതി കേരളത്തിലെത്തിയതിന്റെ യഥാർത്ഥ ലക്ഷ്യം ട്രെയിൻ തീവയ്പ്പ് ആയിരിക്കാൻ സാധ്യത കുറവാണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഷാരൂഖിനെ ഏൽപ്പിച്ച ദൗത്യം പരാജയപ്പെട്ടു നാട്ടിലേയ്‌ക്കു മടങ്ങുന്നതിനു മുൻപ് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതി ട്രെയിനിൽ ആക്രമണം നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

Loading...

തീവ്രവാദ സംഘടനകളുമായി വ്യക്തികളുമായി ഷാറൂഖ് സെയ്ഫിക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ട്രെയിൻ തീവയ്‌ക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഷാറൂഖ് മറ്റുള്ളവരെ ബന്ധപ്പെട്ടിരുന്നതു സ്വന്തം പേരിലുള്ള സിം കാർഡ് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഷാറൂഖ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതുവരെ പൂർണ്ണമായിട്ടില്ല.