റെയിൽപാത നിർമാണ പ്രവർത്തികൾ പൂർത്തിയായില്ല; ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം തുടരും

ഞായറാഴ്ചയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം തുടരും. കോട്ടയം-ചിങ്ങവനം റെയിൽപാതയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് ഞായറാഴ്ചയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം തുടരുന്നത്.റെയിൽവേ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ജനശതാബ്ദി, വേണാട്, ചെന്നൈ മെയിൽ ഉൾപ്പെടെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ശബരി എക്‌സ്പ്രസ്, പരശുറാം എന്നിവയുൾപ്പെടെ നാല് ട്രെയിനുകൾ ഭാഗികമായും റദ്ദുചെയ്തിട്ടുണ്ട്. ഏഴ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടാനും റെയിൽ വേ തീരുമാനമായിട്ടുണ്ട്. ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും തൃശൂരിനും ഇടയിൽ സർവീസ് നടത്തില്ല. മെയ് 20 മുതൽ 28 വരെയായിരുന്നു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിരുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ നിർമാണ പ്രവൃത്തികൾ വൈകിയെന്നാണ് റെയിവേ വിശദീകരണം.

Loading...