മണ്ണിടിച്ചില്‍, ട്രെയിന്‍ ഗതാഗതം മുടങ്ങി, ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും മുടഹ്ങി. റെയില്‍വെ പാതയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. കൊങ്കന്‍ പാതയിലെ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകള്‍ സര്‍വീസുകളാണ് ദ്ദാക്കിയത്. അതേസമയം നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍
1.തിരുവനന്തപുരം സെന്‍ട്രല്‍ ലോക്മാന്യ തിലക് ടെര്‍മിനസ് ഡെയിലി എക്സപ്രസ്
2.ലോക്മാന്യ തിലക് ടെര്‍മിനസ് തിരുവനന്തപുരം സെന്‍ട്രല്‍ ഡെയിലി എക്സപ്രസ്
3. ന്യൂഡല്‍ഹി തിരുവനന്തപുരം സെന്‍ട്രല്‍ രാജധാനി എക്സ്പ്രസ് (ഓഗസ്റ്റ് 09, 11, 12, 16, 18 എന്നീ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല)

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1715 പേരാണ് രോഗമുക്തരായിട്ടുള്ളത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4 മരണം.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ 92 ഉറവിടമറിയാത്ത കേസുകളാണ് ഉള്ളത്. 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 435 കേസുകളും സമ്പര്‍ക്കം മൂലമാണ്. ഇതില്‍ 33 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.