ജര്‍മ്മനിയില്‍ ട്രെയിനില്‍ കോടാലിയുമായി ആക്രമണം

Loading...

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ ആക്രമണം. കയ്യില്‍ കോടാലിയുമായി ട്രെയിനിലേക്ക് ഓടിക്കയറിയ 17കാരനായ അഫ്ഗാന്‍ അഭയാര്‍ത്ഥിയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. അക്രമി യാത്രക്കാരെ കോടാലി ഉപയോഗിച്ച വെട്ടി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. ജർമനിയിലെ ബവേറിയിലെ വിർസ്​ബർഗ്​ നഗരത്തിലാണ്​ സംഭവം. നഗരത്തിലെ അഭയാർഥി ബാലൻമാർക്കുള്ള ഭവനത്തിലെ അ​ന്തേവാസിയാണ്​ ഇയാൾ. ആക്രമത്തി​െൻറ കാരണം വ്യക്​തമല്ലെന്നും സ്​ഥലത്ത്​ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി.