ട്രെയിന്‍ യാത്രക്കിടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിക്ക് നേരിടേണ്ടി വന്നത്…

Loading...

 

 

Loading...

ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ളാകശേരി വിഘ്‌നേശ്വരത്തില്‍ ജ്യോതിഷ്(27) ആണ് അറസ്റ്റിലായത്. കന്യാകുമാരി-മുംബൈ ജയന്തിജനത എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയെ ജ്യോതിഷ് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.

വീണ്ടും ട്രെയിന്‍ യാത്രക്കിടെ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും കൈയ്യില്‍ കടന്നു പിടിക്കുകയും ചെയ്തു. യുവതിയുടെ മൊബൈല്‍ തട്ടിയെടുത്ത് ഫോട്ടോ എടുക്കുകയും അത് സ്വന്തം ഫോണില്‍ അയക്കുകയും കൂടെ വന്നില്ലെങ്കില്‍ പെട്രോള്‍ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിന്റെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു