ട്രയിൻ നിർത്താൻ ഇനി ചങ്ങലയുണ്ടാകില്ല.

ദില്ലി: ഇനി ചങ്ങല വലിച്ച് ട്രയിൻ നിർത്താൻ ആകില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള അപായ ചങ്ങലകൾ ഇനി കഥകളിലും ഓർമ്മകളിലും ആയി ചുരുങ്ങും. ചങ്ങലകൽ ഇനി പുതിയ കോച്ചുകളിൽ ഉണ്ടാകില്ല. നിലവിലേ കോച്ചുകളിൽനിന്നും ഇത് നീക്കം ചെയ്യാൻ മെയിന്റെയിൻസ് കാർക്ക് നിർദ്ദേശം നല്കി കഴിഞ്ഞു

അനാവശ്യമായി ചങ്ങല വലിക്കുന്നതുമൂലം തീവണ്ടികള്‍ വൈകിയോടുന്നതിലൂടെ റെയില്‍വെയ്ക്ക് 3,000 കോടി രൂപയിലേറെ നഷ്ടമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം. പുതിയ കോച്ചുകളില്‍ അപായച്ചങ്ങല സ്ഥാപിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ പി.ആര്‍.ഒ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ള കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കാന്‍ മെയിന്റനന്‍സ് വര്‍ക്ക് ഷോപ്പുകള്‍ക്ക് റെയില്‍വെ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ചങ്ങലകള്‍ക്ക് പകരം ലോക്കോ പൈലറ്റുമാരെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം.

Loading...