ഷൊർണൂരിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി

പാലക്കാട്: ചെന്നൈ- തിരുവനന്തപുരം മെയിലിന്‍റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ഷൊർണൂരിൽ നിന്നും തെക്കോട്ടുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു.

നാലു മണിക്കൂറിലേറെയായി ഗതാഗതം ഈ റൂട്ടിൽ മുടങ്ങി കിടക്കുകയാണ്. വടക്കാഞ്ചേരി റയില്‍വേ സ്റ്റേഷനും പാര്‍ളിക്കാടിനും ഇടയില്‍ പത്താംകല്ലിലാണു ചെന്നൈ മെയിലിന്‍റെ എന്‍ജിന്‍ രാവിലെ അഞ്ചിന് തകരാറായത്.

Loading...

ഷൊര്‍ണൂര്‍ – കൊച്ചിന്‍ പാസഞ്ചര്‍, ബെംഗളൂരു- കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ്, ചെന്നൈ- ആലപ്പുഴ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വടക്കാഞ്ചേരിക്കും ഷൊര്‍ണൂരിനും ഇടയിലായി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.