തിരുവനന്തപുരം. സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. ചെന്നൈയിലേക്കാണ് സ്ഥലംമാറ്റം.
നേരത്തെ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെ സ്ഥലം മാറ്റുമെന്ന് സൂചന ലഭിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ ജോയിന്‍ ചെയ്യണമെന്നാണ് നിര്‍ദേശം. അന്വേഷണത്തിന്റെ നിര്‍ണായഘട്ടത്തില്‍ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് അന്വേഷണത്തെ എങ്ങനെ ബാധിക്കും എന്നതാണ് ചര്‍ച്ച.
Loading...
സ്വര്‍ണക്കടത്ത് കേസ് വിവാദമായതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. രാധകൃഷ്ണനായിരുന്നു. സ്വപ്‌നസുരേഷിന്റെ രഹസ്യമൊഴിയിലും അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്.