കൊച്ചി: ആലുവയില്‍ മരത്തിന് മുകളില്‍ കയറി ട്രാന്‍സ്ജന്‍ഡര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആലുവ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.തന്റെ പരാതിയില്‍ പോലീസ് നടപടി വൈകുന്നുവെന്നാരോപിച്ചായിരുന്നു ട്രാന്‍സ്‌ജെന്റര്‍ അന്നയുടെ ആത്മഹത്യാ ഭീഷണി.അന്നയുടെ തെറ്റിദ്ധാരണ നീക്കിയ പോലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ യുവതിയെ പിന്നീട് താഴെയിറക്കി.
പരാതിയില്‍ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെ ഫയര്‍ഫോഴ്‍സ് എത്തി അന്നയെ താഴെയിറക്കി. പരാതി ബോക്സില്‍ ഇടാന്‍ ആവശ്യപ്പെട്ടത് അവരെ അപമാനിച്ചതായി തെറ്റിദ്ധരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് ആയതിനാലാണ് പരാതി നേരിട്ട് സ്വീകരിക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു.
Loading...