Kerala Top one news

ചാണ്ടി ചണ്ടിയായി: ശശി മന്ത്രിയായി, എന്ന് സ്ഥാനമേല്‍ക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കും, ദേശീയനേതൃത്വത്തെ കാണാന്‍ നേതാക്കള്‍ ഡല്‍ഹിയിലേയ്ക്ക്

തിരുവനന്തപുരം ചാണ്ടി ചണ്ടിയായി,ശശി മന്ത്രിയായി ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റ വിമുക്തനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു. തോമസ് ചാണ്ടിയുടെ രാജിയോടെ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ഗതാഗതമന്ത്രി പദവിയിലേയ്ക്ക് ശശീന്ദ്രനെ എത്രയും വേഗം എത്തിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ശശീന്ദ്രന് അനുകൂല വിധി വന്ന ഉടന്‍ തന്നെ നേതാക്കള്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി എന്‍.സി.പി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക് തിരിക്കുന്നു. തിങ്കളാഴ്ചയാണ് ദേശീയ നേതൃത്വവുമായി ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. അന്നു തന്നെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യം കേസില്‍ കുറ്റവിമുക്തനാകുന്ന ആള്‍ തന്നെ മന്ത്രിസ്ഥാനത്തേയ്ക്ക് തിരിച്ചെത്തുമെന്ന് നേരത്തെ തന്നെ എന്‍.സി.പി പ്രഖ്യാപിച്ചിരുന്നു കുറ്റവിമുക്തി നേടുന്നതിനു വേണ്ടി തോമസ് ചാണ്ടി കുവൈറ്റില്‍ നിന്നു പഠിച്ച കളികളൊക്കെ പയറ്റി നോക്കിയെങ്കിലും വിധി തിരിച്ചടിയായി.ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റ വിമുക്തന്‍. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പറഞ്ഞത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് തൈക്കാട് സ്വദേശിനി നല്‍കിയ ഹര്‍ജി കോടതി തള്ളി. കുറ്റവിമുക്തനായതോടെ എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകാനുള്ള സാധ്യത തെളിയുന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടിയിലും ഇടതുമുന്നണിയിലും എല്ലാ സാഹചര്യങ്ങളും ശശീന്ദ്രന് അനുകൂലമാണ്.

കേസുമായി ബന്ധപ്പെട്ട നിലവിലെ വിവരങ്ങള്‍ കൈമാറുന്നതിനും മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായി ഞായറാഴ്ച എന്‍സിപി സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. എന്നാല്‍ ഇത് ഔപചാരികതയുടെ ഭാഗമായുള്ള കൂടിക്കാഴ്ച മാത്രമാണെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ പറഞ്ഞു.സിപിഎമ്മിനും ഇടതുമുന്നണിക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ലെന്നു നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു. ഫോണ്‍ കെണി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയപ്പോഴും തിരികെ മന്ത്രിയാക്കാന്‍ സിപിഎം തയാറായിരുന്നില്ല. എന്നാല്‍ കോടതിയിലെ കുരുക്കില്‍നിന്നു മുക്തനായശേഷം ശശീന്ദ്രനു മന്ത്രിസഭയിലേക്കു വരാമെന്ന് അറിയിക്കുകയായിരുന്നു.
ശശീന്ദ്രന്‍ രാജിവച്ചൊഴിഞ്ഞ സ്ഥാനത്ത് പിന്നീട് തോമസ് ചാണ്ടിയാണു മന്ത്രിയായെത്തിയത്. എന്നാല്‍ കായല്‍ കയ്യേറ്റ വിവാദത്തെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ചതോടെ ഇനി മന്ത്രിസ്ഥാനത്തേക്ക് ആരെന്ന ചോദ്യമുയര്‍ന്നു. എന്‍സിപിയുടെ അക്കൗണ്ടില്‍ സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിയാക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായി.
കേരള കോണ്‍ഗ്രസ് (ബി)യില്‍ നിന്ന് കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാനും അതിനിടെ ശ്രമങ്ങളുണ്ടായി. എന്നാല്‍ കേരള കോണ്‍ഗ്രസി(ബി)നെ എന്‍സിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു തോമസ് ചാണ്ടി-ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ശരദ് പവാറിനെ മുംബൈയില്‍ കണ്ട് ആവശ്യപ്പെടുകയായിരുന്നു.

Related posts

ഓണാഘോഷത്തിനിടെ ക്വട്ടേഷൻ സംഘം തലയിൽ വെട്ടിയ യുവാവ് മരിച്ചു

subeditor

മെട്രോ ട്രാക്കിലേറുമ്പോൾ സുരക്ഷയ്ക്കായി ജയിലിലായത് നൂറു കണക്കിനു സാധാരണക്കാർ

pravasishabdam news

കനത്ത മഴ, മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു

വോട്ടിങ് മെഷിനിലെ ക്രമക്കേട്; യുഡിഎഫും എല്‍ഡിഎഫും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു.

main desk

ഷംനയെ കാണാതായ സംഭവം വഴിത്തിരിവില്‍; ഷംന ചെന്നൈ മെയിലില്‍; സ്ഥിരീകരണവുമായി പോലീസ്

കരുനാഗപ്പള്ളില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: ക്ഷേത്ര പൂജാരി പിടിയില്‍

subeditor

ഐക്കരപ്പടിയില്‍ ടൂറിസ്‌റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ നാല്‌ മരണം

subeditor

ഗര്‍ഭിണിയായിരിക്കെ നല്‍കിയത് പഴകിയ ഭക്ഷണം; വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ മാനസിക പീഡനം; ആന്‍ലിയുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

subeditor10

നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍: സ്ഥിരീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും വ്യാപാരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായി ലേലത്തിനെടുത്ത മത്തി ഒരു വര്‍ഷം പഴക്കമുള്ളവ

വിദ്യാര്‍ത്ഥി നേതാവായ വിിജയനെ കുറിച്ചുള്ള ഓര്‍മ്മകളടങ്ങിയ കുറിപ്പുമായി മാഷെത്തി, ചേര്‍ത്തു പിടിച്ച് മുഖ്യമന്ത്രി

താന്‍ ആചാരലംഘനം നടത്തിയെന്ന് വത്സന്‍ തില്ലങ്കേരി

subeditor10