യാത്രവിലക്ക്; ഇപി ജയരാജനെ ട്രോളി ഇന്‍ഡിഗോ

യാത്രവിലക്കില്‍ ഇപി ജയരാജനെ ട്രോളി ഇന്‍ഡിഗോ കമ്പനിയും. ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ഇപി ജയരാജനെ ഇന്‍ഡിഗോ പരിഹസിക്കുന്നത്. ഇന്‍ഡിഗോ യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിങ്കളാഴ്ച ഇപി ജയരാജന്‍ കണ്ണൂരിലേക്ക് പോയത് ട്രയിനിലായിരുന്നു.

ഇന്‍ഡിഗോയുടെ വിമാനം റെയില്‍ വേ ലൈനിന് മുകളിലൂടെ പറക്കുന്നതും അത് നോക്കിനില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെയും ചിത്രം പങ്ക് വെച്ചുകൊണ്ടാണ് കമ്പനി ഇപി ജയരാജനെ ട്രോളുന്നത്. ലോകത്തിന് മുകളിലൂടെ പറക്കും എന്ന കുറിപ്പോടെയാണ് ചിത്രം ഇന്‍ഡിഗോ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

Loading...

അതേസമയം യാത്രവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജന്‍ ഇന്‍ഡിഗോ കമ്പനിക്ക് കത്തയിച്ചിരുന്നു. വിമാനക്കമ്പനി എടുത്ത നടപടി തെറ്റാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. അതേസമയം തന്നെ പരിഹസിക്കുന്നവരും ട്രോളുന്നവരും ഭ്രാന്തന്മാരാണെന്ന് അദ്ദേഹം പറഞ്ഞു.

യാത്രവിലക്കിന് പിന്നാലെ നിരവധി പേരാണ് ട്രോളുകളുമായി ഇപി ജയരാജനെ പരിഹസിക്കുന്നത്. 2022ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്‌കാരം കേരളത്തിന് ലഭിക്കുമെന്ന് നടന്‍ ഹരീഷ് പേരാടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തിരുവനന്തപുരം കണ്ണൂര്‍, കണ്ണൂര്‍- തിരുവനന്തപുരം റൂട്ടില്‍ പെട്ടന്ന് യാത്രക്കാര്‍ വര്‍ദ്ധിച്ചതാണ് പുരസ്‌ക്കാരത്തിന് കാരണമെന്ന് ഹരീഷ് പേരടി പരിഹസിക്കുന്നു.

യാത്രവിലക്കിന്റെ പശ്ചാത്തലത്തില്‍ ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.