എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സ സൗകര്യങ്ങള്‍; റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി. ആറ് ആഴ്ചയ്ക്കുള്ളില്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ സൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍ുവാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടാണ് നിര്‍ദേശം.

ജില്ലയില്‍ ദുരിത ബാധിതര്‍ക്കായി 38 പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. മറ്റ് ആശുപത്രികളിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എന്നാല്‍ ടാറ്റ കോവിഡ് സെന്റര്‍ ഉടന്‍ എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റായി മാറ്റുവാന്‍ കഴിയില്ലെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

Loading...

എന്നാല്‍ ജില്ലയിലെ ചികിത്സ സൗകര്യങ്ങള്‍ പലതും അപര്യാപതമാണെന്ന് ഹര്‍ജിക്കാര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാനാണ് കോടതിയുടെ നിര്‍ദേശം.