ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി കീഴടങ്ങി

കണ്ണൂര്‍: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി. ഇരിട്ടി വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷാണ് കീഴടങ്ങിയത്. മുഴക്കോട് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് കുട്ടിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
പതിനാലുകാരിയെ ഇയാള്‍ തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

Loading...