ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മഹേഷ് പണിക്കര്‍ എന്ന സാസ്‌കാരിക നായകന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

കണ്ണൂര്‍: ആദിവാസി മേഖലയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയും എകെജി സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റും പാട്യം സഹകരണ ബാങ്ക് ഡയറക്ടറുമായ ചെറുവാഞ്ചേരിയിലെ മഹേഷ് പണിക്കറെ രക്ഷിക്കാന്‍ തിരക്കിട്ട നീക്കം. ഇയാൾ കുമ്പിടിയെപ്പോലെയാണ്… പകല്‍ പാര്‍ട്ടി പരിപാടികള്‍, രാത്രിയില്‍ വേറെ പരിപാടികള്‍

പ്രദേശത്ത് ആഭിചാരത്തിനെത്താറുള്ള മഹേഷ് ഇതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം അഞ്ചിന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും. ഇവിടുത്തെ ആദിവാസികള്‍ മുത്തപ്പനെയും മലക്കാരിയെയും ആരാധിക്കുന്നവരാണ് ഇതു മുതലെടുത്ത് മഹേഷ് ഇവിടുള്ളവരില്‍ ആഭിചാരം അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Loading...

പലര്‍ക്കും ഇയാളുടെ പ്രവൃത്തിയില്‍ അമര്‍ഷവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ പൂജ നടത്തുന്ന മുറി പാതി അടച്ച ശേഷം പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. അവള്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടിയതും ഇയാളെ കൈകാര്യം ചെയ്തതും. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മഹേഷ് തലശ്ശേരിയിലെ സഹകരണ ആശുപത്രിയിലാണിപ്പോൾ.

ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസില്‍ നിന്നും വിവരങ്ങളൊന്നും ലഭ്യമല്ല. ഇയാളെ രക്ഷിക്കാന്‍ പാര്‍ട്ടിതലത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നുവെന്നാണ് സൂചന. ആദിവാസികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോഗം വിളിച്ച് ഇത്തരം അനാചാരങ്ങള്‍ കടന്നു വരുന്നതിനെതിരേ പ്രതികരിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇതിനിടെ 17കാരിയുടെ പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തിയിട്ടുണ്ട്.