തേൻ ശേഖരിക്കുന്നതിനിടെ അപകടം; ആറു മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മരണം

വയനാട്:ശേഖരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് മരണം. ആദിവാസി യുവാവായ രാജനും ഇയാളുടെ ബന്ധുവായ ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരണത്തിനിടെയാണ് സംഭവം. മരത്തിൽ നിന്നും വീണാണ് രാജൻ മരിച്ചത്. യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ ആറ് മാസം പ്രായമായ കുട്ടി അമ്മയുടെ കയ്യിൽ നിന്നും വീണു മരിക്കുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം.

നിലമ്പൂർ വനമേഖലയിലെ വലിയ മരത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനിടെയാണ് രാജൻ മരത്തിൽ നിന്നും തെന്നി വീണത്. കുഞ്ഞും രാജനും വനത്തിനുള്ളിൽ വച്ചു തന്നെ മരണപ്പെട്ടിരുന്നു. തേൻ ശേഖരിക്കാനായി വനത്തിൽ പോയ ആദിവാസികളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.മരണവിവരം അറിഞ്ഞ് മേപ്പാടി പോലീസ് അപകടസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‍ർത്തിയാക്കി. ഉൾവനത്തിൽ നിന്നും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

Loading...