കാമുകൻ വിഷം കൊടുത്തു വഴിയിൽ തള്ളിയ  തൃശൂർ സ്വദേശിയായ വീട്ടമ്മ കോയമ്പത്തൂരിൽ മരിച്ചു

Loading...

തൃശൂർ: കാമുകൻ വിഷം കൊടുത്തു വഴിയിൽ തള്ളിയ  തൃശൂർ സ്വദേശിയായ വീട്ടമ്മ കോയമ്പത്തൂരിൽ മരിച്ചു.  നഗരത്തിലെ പ്രമുഖ ടെക്സ്റ്റൈൽസിൽ ജോലിക്കു നിന്നിരുന്ന ചേറ്റുപുഴ തട്ടുപറമ്പിൽ ശശിയുടെ ഭാര്യ ലോലിതയാണ് (42) മരിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന ലോലിത കാമുകൻ സുജീഷിനൊപ്പം നാടുവിട്ടതാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസം വീട്ടമ്മയുമായി തമിഴ് നാട്ടിൽ കറങ്ങിയ യുവാവ് വിഷം കലർന്ന പാനീയം നൽകി അബോധാവസ്ഥയിലാക്കിയശേഷം പൊള്ളാച്ചി ആർ.എസ്. കനാൽ റോഡിൽ തള്ളുകയായിരുന്നു . യുവതിയെ അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് ലോലിതയുടെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴേക്കും ലോലിത മരിച്ചു. കാമുകൻ ലോലിതയുടെ പക്കലുള്ളസ്വർണം നേരത്തേ കൈക്കലാക്കിയിരുന്നു. ലോലിതയുടെ അമ്മയാണ് മകളെ കാണാനില്ലെന്ന പരാതി പൊലീസിൽ നൽകിയത്. കാണാതായ മകൾ അമ്മയെ ഫോണിൽ വിളിച്ച് ഇനി വീട്ടിലേക്ക് വരില്ലെന്ന് അറിയിച്ചിരുന്നു. ലോലിതയ്ക്കു രണ്ടു കുട്ടികളുണ്ട്. കാമുകൻ പിടിയിലായതായി സൂചനയുണ്ട്.വീട്ടിൽനിന്നു പോകുമ്പോൾ ലോലിത ആഭരണങ്ങൾ എടുത്തിരുന്നു. ഈ ആഭരണങ്ങൾ ഇപ്പോൾ കാണാനില്ല. മകളെ കാണാനില്ലെന്ന് പറഞ്ഞു ലോലിതയുടെ അമ്മ രണ്ടു ദിവസങ്ങൾക്കു മുൻപു പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. വീട്ടിലേക്ക് ഇനി വരുന്നില്ലെന്നു ഫോണിലൂടെ അമ്മയെ വിളിച്ചറിയിച്ചിരുന്നു. തൃശൂർ സ്വരാജ് റൗണ്ടിലെ തുണിക്കടയിൽ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.

 

Loading...