മൊഴിചൊല്ലി ഭാര്യയെ ഒഴിവാക്കിയത് കോഴിക്കോടുകാരന്‍ അറസ്റ്റില്‍… മുത്തലാഖിലെ ആദ്യ അറസ്റ്റ്

കോഴിക്കോട് : സംസ്ഥാനത്ത് മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് കോഴിക്കോട്. ചെറുവാടി സ്വദേശി ഇ കെ ഉസാമിനെയാണ് മുത്തലാഖ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

മൂന്ന് തവണ മൊഴി ചൊല്ലി ഇയാള്‍ ബന്ധം വേര്‍പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു.

Loading...

മുസ്ലീം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3,4 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുക്കം കുമാരനെല്ലൂര്‍ സ്വദേശിയാണ് ഇ കെ ഉസാമിനെതിരെ പരാതി നല്‍കിയത്.