തൃപ്തി ദേശായി രഹസ്യമായി ശബരിമലയിൽ വരും, ഗറില്ലാ മുറ ഉപയോഗിക്കും എന്നും

കഴിഞ്ഞതൊന്നും പാഠമാക്കാതെ തൃപ്തി വീണ്ടും കേരള മണ്ണിൽ വരുന്നു. ലക്ഷ്യം ശബരിമല. അടുത്തത് ആരെയും അറിയിക്കാതെ വേഷം മാറി തന്നെ വരും എന്നും പറയുന്നു.എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി വ്യക്തമാക്കി. ആക്രമണത്തെ ഭയിക്കില്ലെന്നും അവര്‍ പറഞ്ഞു. അടുത്ത തവണ ആരോടും പറയാതെയാണ് ശബരിമലയിലേക്ക് എത്തുക. പരസ്യപ്പെടുത്തില്ല. ഗറില്ലാ തന്ത്രങ്ങള്‍ പ്രയോഗിക്കും. ആരുടെയും സംരക്ഷണം ചോദിക്കുകയുമില്ലെന്നും തൃപ്തി പറഞ്ഞു.

ഗറില്ലാ മുറയിൽ വരുന്ന തൃപ്തി വേഷം മാറി മുതിർന്ന സ്ത്രീകളുടെ വേഷത്തിലാകും വരിക. ഈ സീസണിൽ തന്നെ ഇത് നടപ്പാക്കാനാണ്‌ ലക്ഷ്യം ഇടുന്നത്. ദർശനം പൂർത്തിയാക്കി സുരക്ഷിത സ്ഥാനത്ത് വന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ആയിരിക്കും അവർ കൃതൃമ വേഷവും മുടിയും നീക്കം ചെയ്യുന്നത് എന്നും അറിയുന്നു. എന്തായാലും ഈ നീക്കത്തിലൂടെ ആണെങ്കിലും സന്നിധിയിൽ കയറി അയ്യപ്പനേ കാണുക എന്നതാണ്‌ ലക്ഷ്യം. യുവതികൾ പ്രവേശിച്ചാൽ ഒന്നും സംഭവിക്കില്ല എന്നും ഇതിലൂടെ തെളിയിക്കും.

എന്നാൽ ഇത്തരം ഗറില്ലാ പ്രയോഗ മുറകൾ പോലീസിനേ അറിയിച്ചാൽ പോലും ചോർന്ന് സമരക്കാരിലെത്തും. അതിനാൽ എല്ലാ നിക്കവും രഹസ്യമായിരിക്കും.ഇത്തവണ സര്‍ക്കാരിനും പോലീസിനും കേന്ദ്രസര്‍ക്കാരിനും തൃപ്തി പ്രത്യേക കത്തയച്ചിരുന്നു. തുടര്‍ന്നാണ് കൊച്ചിയിലെത്തിയത്. മടങ്ങിപ്പോകണമെന്ന് കേരളാ പോലീസ് തൃപ്തിയോട് ആവശ്യപ്പെട്ടിരുന്നുവത്രെ. തുടര്‍ന്നാണ് അവര്‍ തിരിച്ചുപോയത്. എന്നാല്‍ അടുത്ത തവണ വരുമ്പോള്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയെന്നും തൃപ്തി പറയുന്നു.തിരിച്ച് മുംബൈയിലെത്തിയ വേളയില്‍ അവിടെയും പ്രതിഷേധമായിരുന്നു. അമ്പത് വയസ് കഴിയാതെ തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ പോകേണ്ടെന്നാണ് പ്രതിഷേധിക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വളരെ കഷ്ടപ്പെട്ടാണ് മുംബൈ പോലീസ് തൃപ്തിയെയും കൂട്ടരെയും വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. ഇപ്പോള്‍ പൂനെയിലെ സ്വന്തം വീട്ടില്‍ തൃപ്തി തിരിച്ചെത്തി. പോലീസ് അകമ്പടിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. വീടിനു പുറത്ത് പ്രതിഷേധം ഉള്ളതിനാൽ പോലീസ് കാവലിലാണ്‌ വീട് ഉള്ളതും.കേരളത്തിൽ കാലു കുത്താൻ പോലും കഴിയാത്ത തൃപ്തി ഗറില്ലാ സ്റ്റൈലിൽ വന്നാൽ രക്ഷപെടുമോ എന്ന് കണ്ടറിയണം. എന്തായാലും ഗറില്ലാ രീതിയിൽ വന്നാലും തൃപ്തി പിടിക്കാൻ വരുന്നത് അയ്യപ്പന്റെ പുലി വാലിൽ ആണെന്നത് വേറെ കാര്യം.

Top