ശബരിമല ദര്‍ശനം നടത്താനായില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കില്ല; ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കണം… സഞ്ചരിക്കാന്‍ കാര്‍, താമസസൗകര്യം, ഭക്ഷണം എല്ലാം…; തൃപ്തി ദേശായിയുടെ കത്ത് പുറത്ത്

തിരുവനന്തപുരം : ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എല്ലാ സുരക്ഷയും ഒരുക്കണമെന്ന ആവശ്യവുമായി ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി. ശബരിമല ദര്‍ശനം നടത്താനായില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കില്ലെന്നും ചലവെല്ലാം സര്‍ക്കാര്‍ വഹിക്കണണെന്നും ചൂണ്ടിക്കാട്ടിയുള്ള തൃപ്തിയുടെ കത്ത് പുറത്ത്.

സഞ്ചരിക്കാന്‍ കാര്‍, താമസസൗകര്യം, ഭക്ഷണം എല്ലാം വേണമെന്നാണ് തൃപ്തിയുടെ ആവശ്യം. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുന്ന ഏഴംഗ സംഘം ദര്‍ശനം നടത്താതെ കേരളം വിടില്ലെന്നും, ചിലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ തൃപ്തി ദേശായി ആവശ്യപ്പെടുന്നു.

ക്ഷേത്രസന്നിധാനത്ത് എത്താനുള്ള തങ്ങളുടെ പരിശ്രമം തുല്യനീതിയ്ക്കുള്ള അവകാശത്തിനു വേണ്ടിയാണെന്നും മതത്തിനോ, വിശ്വാസികള്‍ക്കോ എതിരായ സമരമല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഞങ്ങളും ദൈവവിശ്വാസികളാണ്. ഭക്തരുടെ മതവികാരം വ്രണപ്പെടുത്താന്‍ ഒരു തരത്തിലുമുള്ള ഉദ്ദേശ്യങ്ങളുമില്ല.

സാമൂഹ്യപ്രവര്‍ത്തകര്‍ ആണെങ്കിലും ക്ഷേത്രത്തില്‍ എത്തുന്നത് ദൈവവിശ്വാസികള്‍ ആയിട്ടാണ്. തൃപ്തി ദേശായി ഉള്‍പ്പെട്ടെ ഏഴംഗ സംഘമാണ് ദര്‍ശനത്തിനെത്തുന്നത്. നിരവധി ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം. കേരളത്തില്‍ വിമാനമിറങ്ങുന്ന സമയം മുതല്‍ കേരളം വിടഖും വരെ സുരക്ഷയും സംരക്ഷണവും ആവശ്യവുമാണ്.

സഞ്ചരിക്കാന്‍ സര്‍ക്കാര്‍ കാര്‍ ഒരുക്കി നല്‍കണം. താമസത്തിനായി ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ദര്‍ശനത്തിനായി സന്നിധാനത്ത് എത്തുമെന്നാണ് തൃപ്തി ദേശായി വ്യക്തമാക്കുന്നത്. അതുകൊണ്ട് നിയമം കയ്യിലെടുക്കുന്നവര്‍ക്കും തങ്ങളെ തടയാന്‍ നോക്കുന്നവര്‍ക്കും എതിരെ നടപടിയെടുക്കണമെന്നും, സുരക്ഷിതമായും തടസ്സമില്ലാതെയും സന്നിധാനത്ത് എത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സന്നിധാനത്ത് ആരാധന നടത്താന്‍ ആയില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ഞങ്ങള്‍ ടിക്കറ്റെടുക്കില്ല. ദര്‍ശനം നടത്താതെ കേരളം വിടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ മുന്നിലൂടെ ഗാന്ധി മാര്‍ഗം കൈകോര്‍ത്തു പിടിച്ച് ക്ഷേത്രത്തില്‍ കയറും. ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനും കേരളത്തിന്റെയും കേന്ദ്രത്തിന്റേയും പോലീസിന് ആയിരിക്കുമെന്നും പറയുന്നു. കേരളത്തില്‍ എത്തുന്നതുമുതല്‍ തിരികെ വരുന്നതവരെയുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇവയുടെ ബില്ലുകള്‍ തരാന്‍ തയറാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

Top