ശബരിമലയില്‍ ചോര പൊടിക്കാന്‍ തൃപ്തി ദേശായി എത്തുന്നു; എന്ന് മല ചവിട്ടുമെന്ന് വ്യക്തമാക്കി തൃപ്തി ദേശായി,

യുവതി പ്രവേശനത്തെ ചൊല്ലി വിവാദം മുറുകിയ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃപ്തി ദേശായി. തൃപ്തി ദേശായി നേരത്തെ ശബരിമല സന്ദര്‍ശനം നടത്തും എന്ന് വിവരം ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്തുമെനന്ന് തൃപ്തി ദേശായി അറിയിച്ചു. അടുത്തയാഴ്ച പുനെയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കും.

ശബരിമല വിഷയത്തില്‍ കേരളത്തിലെമ്പാടും ഉയര്‍ന്ന പ്രതിഷേധവും, ശബരിമലയിലേക്ക് പോയ യുവതികള്‍ക്ക് തിരികെമടങ്ങേണ്ടിവന്ന സാഹചര്യവുമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സുപ്രിംകോടതി വിധിയുള്ളതിനാല്‍ മലചവിട്ടുന്നതിന് തടസമില്ലെന്നും അതിനെ തടയുന്ന പ്രതിഷേധത്തോട് യോജിക്കാനാകില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

Loading...