നുറുകണക്കിനു യുവതികൾ ശബരിമലയിലേക്ക്, തൃപ്തി ദേശായിയും സംഘവും 17നെത്തും, യുദ്ധസമാനമാക്കാൻ വൻ ഗൂഢാലോചന

ശബരിമലയിലെ അശാന്തി പരത്താൻ 17നു തൃപ്തി ദേശായിയും യുവതീ സംഘവും എത്തുന്നു. ശബരിമലയിൽ മണ്ഡലകാലം യുദ്ധ സമാനമാക്കാന്‍ തൃപ്തി ദേശായിയുടെ വരവും മറ്റും കാരണമാകും . കാരണം ജീവൻ നല്കിയും യുവതീ പ്രവേശനം തടയും എന്നു സമരക്കാർ പറയുമ്പോൾ അവരേ അതിജീവിക്കാൻ പോലീസിനാകില്ല. കാരണം കഴിഞ്ഞ 2 പ്രാവശ്യവും പോലീസിനു ശബരിമലയിൽ ഒന്നും ചെയ്യാൻ ആകില്ല എന്നു തെളിഞ്ഞതാണ്‌. ഇനി മണ്ഢല കാലത്ത് ലക്ഷ കണക്കിന്‌ തീർഥാടകർ വരുമ്പോൾ അവരെല്ലാം ചിലപ്പോൾ പ്രതികരിക്കും. അത് വൻ സംഘർഷത്തിലേക്കും പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിക്കും.

ശബരിമലയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുവാൻ വലിയ നീക്കം തന്നെ കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്നുണ്ട്. തൃപ്തി ദേശായിയുടെ വേരുകൾ തേടിയാൽ ഹൈന്ദവ മതത്തിനു പുറത്തുള്ളവരുടെ പിന്തുണ സജീവമായി കാണുവാൻ സാധിക്കും. തൃപ്തി ദേശായിക്ക് ശബരിമലയിൽ എത്തുവാൻ കോടിക്കണക്കിനു രൂപ ഓഫർ ചെയ്ത സംഘങ്ങൾ വരെയുണ്ട് എന്നും റിപോർട്ടുകൾ പുറത്തുവരുന്നു. ശബരിമലയിൽ സംഘർഷം ഉണ്ടാക്കാനും ഹൈന്ദവർ അഭിമാനമായി കാണുന്ന ആചാരങ്ങൾ ഇല്ലാതാക്കാനും വൻ ഗൂഢാലോചനയാണ്‌ കേരളത്തിനു പുറത്ത് സജീവമായി നടക്കുന്നത്. യുവതീ പ്രവേശനത്തിന്റെ മറവിൽ ആചാരങ്ങൾ തകർത്ത് ഹൈന്ദവ ആധിപത്യം ശബ്വരിമലയിൽ ഇല്ലാതാക്കുകയും ചിലർ ലക്ഷ്യം ഇടുന്നു.

ദര്‍ശനം നടത്തിയേ മടക്കമുള്ളൂ എന്ന് വെല്ലുവിളിച്ചിരിക്കുകയാണ്‌ തൃപ്തി ദേശായി. അതായത് ഇവരുടെ വരവിനു പിന്നിൽ ഭക്തിയേക്കാൾ വാശിക്കാണ്‌ പ്രാധാന്യം. നവംബര്‍ 17 ന് ശനിയാഴ്ച എത്തുമെന്നാണ് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.ഏഴ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞിരുന്നു.

കൂടാതെ ഇതിനകം ശബരിമലയിൽ എത്തുവാൻ 500ലേറെ യുവതികൾ പേർ കേരളത്തിൽ നിന്നു തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.മണ്ഡല-മകരവിളക്ക്‌ ഉത്സവത്തിനായി 64 ദിവസമാണ്‌ നട തുറക്കുന്നത്‌. 16-നു തുറക്കുന്ന നട ഡിസംബര്‍ 27-നു മണ്ഡലപൂജ പൂര്‍ത്തിയാക്കി അടയ്‌ക്കും. മകരവിളക്ക്‌ ഉത്സവത്തിനായി ഡിസംബര്‍ 30-ന്‌ വീണ്ടും തുറക്കും. ജനുവരി 11-നു പേട്ടതുള്ളല്‍. 14-നാണ്‌ മകരവിളക്ക്‌വിപുലമായ സുരക്ഷാപദ്ധതിയാണു ശബരിമലയ്‌ക്കായി തയാറാക്കിയിരിക്കുന്നത്‌. കഴിഞ്ഞ മണ്ഡലകാലത്ത്‌ 2,800 പോലീസുകാരെ വിന്യസിച്ച സ്‌ഥാനത്ത്‌ ഇക്കുറി പതിനായിരത്തിനു മുകളിലാകും എണ്ണം. രണ്ടാഴ്‌ച വീതം അഞ്ചു ഘട്ടങ്ങളായാകും പോലീസ്‌ വിന്യാസം. ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍കാന്താണു ചീഫ്‌ പോലീസ്‌ കോ- ഓര്‍ഡിനേറ്റര്‍.
<p>എ.ഡി.ജി.പി. എസ്‌. ആനന്ദകൃഷ്‌ണന്റെ സഹായമുണ്ടാകും. സേനാവിന്യാസത്തിന്റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച്‌ ഐ.ജി. മനോജ്‌ ഏബ്രഹാമിനാണ്‌. വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റിന്റെ നേതൃത്വത്തില്‍ ഒരു കമ്പനി വനിതാ പോലീസിനെയും 30 വനിതാ കമാന്‍ഡോകളെയും മണിയാറിലെ കെ.എ.പി. അഞ്ചാം ബറ്റാലിയനില്‍ വിന്യസിക്കും.

Top