തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്: പ്രതികരിക്കാതെ താരങ്ങൾ

നടി തൃഷ കൃഷ്ണൻ അടുത്തുതന്നെ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. തൃഷയും നടൻ ചിമ്പുവും വിവാഹിതരാകാൻ പോകുന്നതായി ഏതാനും ചില തമിഴ് മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

തൃഷയുടെ മുൻകാമുകനായ നടൻ റാണ ദഗ്ഗുബാട്ടിയും മഹിജ ബജാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് തൃഷയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവരുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ചിമ്പുവും ഏറെ നാൾ പ്രണയത്തിലായിരുന്നു. നയൻതാരയുമായി പിരിഞ്ഞ ചിമ്പു നടി ഹൻസികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഉണ്ടായിരുന്നു.

Loading...

2015ൽ സിനിമ നിർമ്മാതാവായ വരുൺ മണിയനും തൃഷയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവസാനനിമിഷം വിവാഹം വേണ്ടെന്ന് വച്ചതായി തൃഷ അറിയിക്കുകയായിരുന്നു. നടൻ ചിമ്പു എന്ന ചിലമ്പരശനായിരിക്കും തൃഷയുടെ വരനെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ നാളുകളിൽ തന്നെയാവും വിവാഹം എന്നു സൂചനയുണ്ട്.

2010ൽ പുറത്തിറങ്ങിയ, ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു
ഫിലിംഫെയർ ആണ് തൃഷ-ചിമ്പു വിവാഹത്തെപ്പറ്റിയുള്ള സൂചന നൽകുന്നത്.