വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്;മുഖ്യ ആസൂത്രക ഐടി വകുപ്പിന് കീഴിലുള്ള സ്വപ്‌ന സുരേഷ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കസ്റ്റംസാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയാണ് സ്വപ്ന. സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ഇവര്‍ ഇപ്പോള്‍ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്യുകയാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.അതേസമയം സ്വപ്‌നയ്ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അതേസമയം സ്വര്‍ണ്ണക്കടത്തില്‍ തിരുവനന്തപുരം യുഎഇ എംബസിയിലെ മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നയതന്ത്രകാര്യലയത്തിലെ ചിലരെ കസ്റ്ററ്റംസിന് സംശയം. കസ്റ്റഡിയിലെടുത്ത സരിത്തിനെ വിശദദമായി ചോദ്യം ചെയ്യും. കേസ് അന്വേഷണം കോണ്‍സുലേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയിലേക്ക് എന്ന് സൂചന വിമാനത്താവളത്തില്‍ നിന്ന് നിരവധി തവണ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് നയതന്ത്ര പരിരക്ഷയുളള ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടുന്നത്.

Loading...

മണ്ണക്കാട് പ്രവര്‍ത്തിക്കുന്ന യുഎഇ നയതന്ത്രകാര്യലയത്തിലെ മുന്‍ പി ആര്‍ ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയത് ഇരുരാജ്യങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിന് ഇങ്ങനെയും ചിലമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന സൂചന ലഭിച്ച കസ്റ്റംസ് അതീവരഹസ്യമായിട്ടാണ് ഓപ്പറേഷന്‍ നടത്തിയതും. ബാഗേജ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയ സരിത്തിനെ കസ്റ്റ്റ്റംസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ട് പോയി. അതീവപ്രാധ്യാനം ഉളള കേസായതിനാല്‍ കസ്റ്റംസ് കമ്മീഷണര്‍ നേരിട്ട് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.