തിരുവനന്തപുരത്തെ പത്ര മാധ്യമ പ്രവർത്തകൻ കൊവിഡ് 19 രോഗ ലക്ഷണങ്ങളോടെ ക്വാറന്റൈനിൽ : ആശങ്കയോടെ രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകനും കൊവിഡ് 19 രോഗ ലക്ഷണങ്ങളോടെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാർത്താ സമ്മേളനം ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുത്തു എന്നത് ഏറെ ആശങ്കജനകമാണ്. ഇദ്ദേഹവുമായി ഇടപഴകിയവിരൽ ഭൂരിപക്ഷവും മാധ്യമ പ്രവർത്തകരാണ്.

തിരുവനന്തപുരത്ത് പത്ര റിപ്പോർട്ടറുടെ പരിശോധനാ ഫലം പോസിറ്റീവായാൽ സ്ഥിതി അതീവ ഗുരുതരമാകും. ഇ​ദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചതോടെ രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും ആശങ്കയിലാണ്.

അതേസമയം ആവശ്യമായ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഏത് ഘട്ടത്തിലും കൊവിഡ് സാമൂഹികവ്യാപനത്തിലേക്ക് എത്താമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് എത്തി ക്വാറന്റൈനില്‍ കഴിയുന്നവരും അവരെ വീടുകളില്‍ നോക്കുന്നവരും ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Loading...