ശിവശങ്കറിന്റെ ആശുപത്രി മാറ്റത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം;നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: പിആര്‍എസ് ആശുപത്രിക്കു മുമ്പില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരായ കേസില്‍ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം ശിവശങ്കറിനെ ആംബുലന്‍സിലേയ്ക്ക് മാറ്റുന്ന ചിത്രമെടുക്കുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

അപ്രതീക്ഷിത ആക്രമണം ആയിരുന്നതിനാല്‍ പ്രതിരോധിക്കാന്‍പോലുമായില്ല. മൂന്ന് വിലപിടിപ്പുള്ള ക്യാമറകള്‍ക്ക് കേടു വരുത്തി. അതിന് ഇയാളില്‍നിന്ന് നഷ്ടപരിഹാം ഇടാക്കണം. ഡിജിപി യും സിറ്റി പൊലീസ് കമ്മീഷണറും ഡിസിപിയും ഉടന്‍ ഇടപെട്ട് പ്രതിയെ അറസ്റ്റ് ചെയ്തു. ഡി സി പി സ്റ്റുവര്‍ട്ട് കീലര്‍ ആശുപത്രിയില്‍ എത്തി മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം സംഭവം ആവര്‍ത്തിക്കിക്കാതിരിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും ആവശ്യപ്പെട്ടു.

Loading...