തിരുവനന്തപുരത്ത് യുവതിക്ക് മദ്യം നൽകി ഭർത്താവും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

തിരുവനന്തപുരം: സാക്ഷര കേരളമേ ‍ലജ്ജിച്ചു തലതാഴ്ത്തൂ. ഭാര്യയെ കൂട്ടുകാർക്ക് വീതിച്ചു കൊടുക്കുന്ന ഭർത്താവ്. മദ്യം നൽകിയാണ് ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്.

പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിൽ നിന്നും വൈകിട്ട് നാലുമണിയോടെ ഭര്‍ത്താവ് വാഹത്തില്‍ കയറ്റി കഠിനംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്ത് എത്തിച്ചു. അവിടെ വച്ച് ഭര്‍ത്താവ് അടക്കം ആറുപേര്‍ അടങ്ങുന്ന സംഘം യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നവെന്നാണ് പോലീസ് പറയുന്നത്.

Loading...

അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ വഴിയിൽ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തിൽ കണിയാപുരത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. യുവതിയെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതി ഇപ്പോൾ അബോധാവസ്ഥയിൽ തുടരുകയാണ്. യുവതിക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരം ലഭ്യമാകൂ.