റോഡ് റോളര്‍ നിയന്ത്രണം വിട്ട് ഇടിച്ചു തകര്‍ത്തത് വീട്ടു ചുമരും കടയും,ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: ഒരു ഞെട്ടലോടെ മാത്രമേ നിങ്ങള്‍ക്ക് ഈ വീഡിയോ കാണാന്‍ കഴിയൂ. നിയന്ത്രണം വിട്ട് അമിത വേഗതയില്‍ ഓടിവന്ന റോഡ് റോളര്‍ സമീപത്തെ കടയും വീട്ടു ചുമരും ഇടിച്ചു തകര്‍ത്തു. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് സംഭവം. റോഡില്‍ പാര്‍ച്ച് ചെയ്ത വാഹനങ്ങളെ ഒന്നും ഇടിക്കാതെയാണ് റോഡ് റോളര്‍ കടന്ന് പോയത്.

എന്നാല്‍ അപകടത്തില്‍ കടയുടമ തങ്കമണിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതിന് മുന്‍പ് കടന്നുപോയ വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അതുവഴി ആ സമയം കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടാകാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്.വെഞ്ഞാറമൂട് സ്വദേശിയുടേതാണ് റോഡ് റോളര്‍.വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാഹചര്യം ഇതുവരെയും വ്യക്തമല്ല. ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Loading...