ബിക്കിനി ചിത്രം പങ്കുവെച്ച അനുഷ്‌ക ശര്‍മ്മയ്ക്ക് ട്രോള്‍ മഴ

അനുഷ്‌ക ശര്‍മ്മയുടെ ബിക്കിനി ചിത്രത്തിന് സോഷ്യല്‍ മീഡിയകളില്‍ വന്‍ ട്രോള്‍. നടിയുടെ ബിക്കിനി ചിത്രത്തെ വിഎല്‍സി പ്ലെയര്‍ മുതല്‍ ട്രാഫിക് കോണ്‍ വരെ ആക്കിയിരിക്കുകയാണ് ട്രോളന്മാര്‍. കഴിഞ്ഞ ദിവസം താരം പങ്കുവച്ച വെള്ളയും ഓറഞ്ചും നിറത്തിലുള്ള ബിക്കിനി വേഷമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

സണ്‍ കിസ്സ്ഡ് ആന്‍ഡ് ബ്ലസ്ഡ് എന്ന് കുറിച്ചുകൊണ്ടായിരുന്നു അനുഷ്‌ക കടല്‍ തീരത്ത് ഇരിക്കുന്ന ചിത്രം പങ്കുവച്ചത്. രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ചിത്രത്തിന് ലൈക്കടിച്ചിരുന്നു. ഏറെ വൈറലായ ചിത്രം പിന്നീട് കൂടുതല്‍ പ്രചരിപ്പിച്ചതാകട്ടെ ട്രോളന്മാരാണ്.

Loading...

അനുഷ്‌ക നായികയായെത്തിയ സൂയി ദാഗാ എന്ന ചിത്രത്തിലെ കഥാപാത്രമായി ചേര്‍ത്തുവച്ചുപോലും ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. വിഎല്‍സി പ്ലെയറിന്റെ പുതിയ വേര്‍ഷന്‍ എന്നും ഇതിനെ ചിലര്‍ വിശേഷിപ്പിച്ചു. മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര അണിഞ്ഞ വേഷത്തിന്റെ ട്രെയിനില്‍ അനുഷ്‌കയെ ഇരുത്തിയ ട്രോളുകള്‍ പോലുമുണ്ട് ഇക്കൂട്ടത്തില്‍.